District News
കുണ്ടറ : പിക്കപ്പുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനു ദാരുണാന്ത്യം. നെടുമ്പായിക്കുളം, മുക്കൂട് മംഗലത്തു വീട്ടിൽ റിഷു മോഹൻ (26) ആണ് മരിച്ചത്. ചീരൻകാവിനും എഴുകോണിനും മധ്യേ ആർ മാർട്ടിനു മുമ്പിൽ ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം.
കുണ്ടറ ഭാഗത്ത് നിന്നും മെഡിസിനുമായി വന്ന സുസുക്കി സൂപ്പർ ക്യാരി കാർഗോ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.
അപകടത്തിൽ പരിക്കുപറ്റിയ റിഷുവിനെ നാട്ടുകാർ ചേർന്ന് കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
District News
നിലന്പൂർ: മിനി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചാലിയാർ അകന്പാടം കണ്ണംകുണ്ട് സ്വദേശി ചെന്പ്രൻ വീട്ടിൽ മണി എന്ന രാമൻ (58) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന അകന്പാടം സ്വദേശി മഞ്ഞകണ്ടൻ ഉമ്മറിനെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1.40 ഓടെ നിലന്പൂർ ജ്യോതിപ്പടിക്ക് സമീപം മിനി ബൈപാസ് റോഡിലാണ് അപകടം. കാരാട് ഭാഗത്തുനിന്ന് നിലന്പൂർ ബസ് സ്റ്റാൻഡിലേക്ക് മിനി ബൈപാസ് റോഡിലൂടെ വരികയായിരുന്ന മിനി ബസും നിലന്പൂർ ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്ന് ജ്യോതിപ്പടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.
ബൈക്കിന്റെ പിറകിലിരുന്ന മണി എന്ന രാമൻ ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഞായറാഴ്ച മരം മുറിക്ക് ഇടയിൽ രാമന്റെ കണ്ണിൽ കന്പ് കൊണ്ട് പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് ഡോക്ടറെ കാണാൻ കൂട്ടുകാരനായ ഉമ്മറിനൊപ്പം എത്തിയതായിരുന്നു.
ഡോക്ടറെ കണ്ടശേഷം ബൈക്കിൽ പെട്രോൾ അടിക്കാൻ പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. നിലന്പൂർ പോലീസ് ഇൻസ്ക്വസ്റ്റ് നടത്തി മൃതദേഹം നിലന്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: പുഷ്പ. മക്കൾ: മിഥുൻ. നീതു. മരുമക്കൾ. സന്തോഷ്, രേണുഷ.
District News
ചട്ടഞ്ചാല്‍: കാറിടിച്ച് ദേശീയപാതയില്‍ നിന്ന് 11 മീറ്റര്‍ താഴ്ചയുള്ള സര്‍വീസ് റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികന് മരിച്ചു.
കാസര്‍ഗോഡ് വിദ്യാനഗര്‍ ഉദയഗിരിയിലെ ദിനേശന്- രത്ന ദമ്പതികളുടെ ഏകമകന് എൻ. രക്ഷിത് (19) ആണ് മരിച്ചത്. പെരിയ ഗവ. പോളിടെക്നിക്ക് കോളജിലെ അവസാനവര്‍ഷ കംപ്യൂട്ടർ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ കാസര്‍ഗോഡ്-കാഞ്ഞങ്ങാട് ദേശീയപാതയിലെ ചട്ടഞ്ചാലിലാണ് അപകടം.
സുഹൃത്ത് സയിദ് ഓടിച്ച ബൈക്കില്‍ പൊയിനാച്ചിയില്‍ നിന്ന് ചെര്‍ക്കളയിലേക്ക് പോവുകയായിരുന്നു രക്ഷിത്. ചട്ടഞ്ചാലില്‍ എത്തിയപ്പോള്‍ ഇവരുടെ ബൈക്കില്‍ പിന്നില്‍നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രക്ഷിതിനെ ആദ്യം കസര്ഗോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മംഗളൂരുവിലേക്ക് മാറ്റി. ഇന്നലെ പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ സയിദും മംഗളുരുവില്‍ ചികിത്സയിലാണ്.
District News
മാവേലിക്കര : ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു കാർത്തികപ്പള്ളി മഹാദേവികാട് കീർത്തി ഭവനത്തിൽ സുധേഷ് ചന്ദ്രൻ (45) ആണ് മരിച്ചത്. മാവേലിക്കര കൊച്ചാലുംമൂട്ടിലെ ജനത മിഷനറീസിലെ തൊഴിലാളിയാണ്. ഇന്നലെ രാവിലെ സുഹൃത്തിനൊപ്പം ബൈക്കിൽ ജോലിക്ക് പോകുന്പോൾ മാവേലിക്കര മിച്ചൽ ജംഗ്ഷന് കിഴക്ക് കുരിശുംമൂടിന് സമീപം പിന്നാലെ വന്ന ടിപ്പർ ബൈക്കിൽ ഇടിക്കുകയായിരുന്നു . ബൈക്കിന്റെ പിറകിലിരുന്ന സുധേഷ് ടിപ്പറിനടിയിലേക്ക് തെറിച്ചുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.
ബൈക്ക് ഓടിച്ചിരുന്നയാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. കാർത്തികപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന അന്തരിച്ച ആർ. രാമചന്ദ്രന്റെ മകനാണ് സുധേഷ്. അമ്മ: സുമതി. സഹോദരങ്ങൾ : സുമേഷ്ചന്ദ്രൻ, സീമ.
District News
മാവേലിക്കര : ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു കാർത്തികപ്പള്ളി മഹാദേവികാട് കീർത്തി ഭവനത്തിൽ സുധേഷ് ചന്ദ്രൻ (45) ആണ് മരിച്ചത്. മാവേലിക്കര കൊച്ചാലുംമൂട്ടിലെ ജനത മിഷനറീസിലെ തൊഴിലാളിയാണ്.
ഇന്നലെ രാവിലെ സുഹൃത്തിനൊപ്പം ബൈക്കിൽ ജോലിക്ക് പോകുന്പോൾ മാവേലിക്കര മിച്ചൽ ജംഗ്ഷന് കിഴക്ക് കുരിശുംമൂടിന് സമീപം പിന്നാലെ വന്ന ടിപ്പർ ബൈക്കിൽ ഇടിക്കുകയായിരുന്നു . ബൈക്കിന്റെ പിറകിലിരുന്ന സുധേഷ് ടിപ്പറിനടിയിലേക്ക് തെറിച്ചുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.
ബൈക്ക് ഓടിച്ചിരുന്നയാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. കാർത്തികപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന അന്തരിച്ച ആർ. രാമചന്ദ്രന്റെ മകനാണ് സുധേഷ്. അമ്മ: സുമതി. സഹോദരങ്ങൾ : സുമേഷ്ചന്ദ്രൻ, സീമ.
ജീവനെടുക്കുന്ന ടിപ്പർലോറികൾ
മാവേലിക്കര: യാതൊരു നിയന്ത്രണവുമില്ലാതെ പായുന്ന ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ യാത്രക്കാരുടെ ജീവന് ഭീഷണിയായി മാറി. ഇന്നലെ രാവിലെ മാവേലിക്കര മിച്ചൽ ജംഗ്ഷന് കിഴക്ക് കുരിശുംമൂടിന് സമീപം അമിത വേഗത്തിൽ വന്ന ടിപ്പർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ജീവൻ നഷ്ടമായി.
ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കാൻ പരിശോധന കാര്യക്ഷമമല്ലെന്ന പരാതി ശക്തമാണ്. അപകടമുണ്ടാകുമ്പോൾ ഒന്നു രണ്ടു ദിവസം പരിശോധന കർശനമാക്കുകയും പിന്നീട് പരിശോധന പ്രഹസനമാകുകയുമാണ് പതിവ് . വീണ്ടും അടുത്ത അപകടം ഉണ്ടാകുമ്പോൾ മാത്രമാണ് ടിപ്പർ ലോറികളുടെ മരണപ്പാച്ചിലിനെതിരേ ശബ്ദം ഉയരുക.
റോഡിന് വീതി കുറവായാലും എതിരേ വാഹനം വന്നാലും ഒരു നിയന്ത്രണവുമില്ലാതെയാണ് ടിപ്പര്‍ ലോറികള്‍ പായുന്നത്. കരാറടിസ്ഥാനത്തില്‍ ഓടുന്നതിനാല്‍ പരമാവധി ട്രിപ്പുകള്ക്കുവേണ്ടി ടിപ്പറുകള്‍ അമിതവേഗത്തില്‍ പായുന്നതാണ് അപകടത്തിന് കാരണമാകുന്നത്. സ്കൂള്‍സമയങ്ങളില്‍ ടിപ്പര്‍ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നിയമം കാറ്റില്‍പറത്തി അധികൃതരുടെ മുന്നിലൂടെ വാഹനങ്ങള്‍ ചീറിപ്പായുകയാണ്.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ മാത്രം സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കുകയും പിന്നീട് അവ നീക്കം ചെയ്യുന്നതും പതിവായിരിക്കുകയാണ്. പരിശോധന കർശനമാക്കി ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായി.
District News
വണ്ടിത്താവളം: പള്ളിമൊക്ക് മൂന്നുതിരിവ് പാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.
വണ്ടിത്താവളം അയ്യൻവീട്ടുചള്ള വഴുക്കൽ വീട്ടിൽ പരമേശ്വരൻ (73) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പട്ടഞ്ചേരി വിപിനകുമാരനെ സാരമായ പരിക്കുകളോടെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഒന്‍പതരയോടെ പട്ടഞ്ചേരി റോഡിൽനിന്നു സംസ്ഥാന പ്രധാന പാതയിലേക്ക് കയറി വന്ന ബൈക്ക് വണ്ടിത്താവളം ഭാഗത്തുനിന്നുവന്ന സിമന്റു ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.
ഉടൻ ഇരുവരേയും വിളയോടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരമേശ്വരൻ മരിച്ചു. മീനാക്ഷിപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഭാര്യ: പ്രേമലത. മക്കൾ: പ്രഗീഷ് , ഷിഗി. മരുമകൾ: വിനില.
District News
നേമം: കരമന–കളിയിക്കാവിള പാതയിൽ പാപ്പനംകോട് ജംക്ഷനിൽ ടിപ്പറിടിച്ച് ബൈക്ക് യാത്രക്കാരനായ കാട്ടാക്കട കൊണ്ണിയൂർ അയന്തിച്ചിറ കിഴക്കുംകര വീട്ടിൽ സജികുമാർ(51) മരിച്ചു. ഇന്നലെ രാവിലെ 9.20 ഓടെയായിരുന്നു അപകടം.
കാർപെന്റർ തൊഴിലാളിയായ സജികുമാർ കാരയ്ക്കാമണ്ഡപത്തെ ജോലി സ്ഥലത്തേക്ക് വരവേയാണ് അപകടം. മലയിൻകീഴ്–പാപ്പനംകോട് റോഡിൽ നിന്ന് നേമം ദേശീയ പാത ഭാഗത്തേക്ക് തിരിഞ്ഞ് കയറുമ്പോൾ പള്ളിച്ചൽ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ഇടിക്കുകയായിരുന്നു. ഭാര്യ: താര. മക്കൾ: ദേവാനന്ദ, ദ്രുവാനന്ദ്.
District News
പാലക്കാട്: ദേശീയപാതയില്‍ കുരുതിക്കാട് സിഗ്നലിനു സമീപം ലോറിക്കു പിന്നിലിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. വിളയന്‍ചാത്തനൂര്‍ മുത്തിയമ്പലം സ്വദേശി ശ്രീകേഷ് (22) ആണ് മരിച്ചത്. സഹയാത്രികനായ വണ്ടിത്താവളം സ്വദേശി ബാലകൃഷണനെ(29) ഗുരുതരപരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി എട്ടിനായിരുന്നു അപകടം, കരുതിക്കാട് സിഗ്നലില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ബൈക്കിടിയിക്കുകയായിരുന്നു. ഇരുവരും കോയമ്പത്തൂരില്‍ നിന്ന് വരുന്നതിനിടെയാണ് അപകടം. മുരളിധരപണിക്കരാണ് ശ്രീകേഷിന്റെ പിതാവ്. മാതാവ്: സുനിത, സഹോദരി: ശ്രീനിത.
District News
പെരുമ്പാവൂർ: എംസി റോഡിൽ നിയന്ത്രണംവിട്ട ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കാഞ്ഞിരക്കാട് കോരാക്കൻ വീട്ടിൽ ജോൺസന്റെ മകൻ ആബേൽ (22) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4.15ഓടെ കാഞ്ഞിരക്കാടായിരുന്നു അപകടം. ആബേലിനെ ഉടൻ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിപ്പെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. സംസ്കാരം പിന്നീട്.
ലോറി നിയന്ത്രണംവിട്ട ആബേലിന്റെ ബൈക്കിലും സമീപത്തെ അപ്ഹോൾസറി കടയുടെ മുന്നിൽ ഉടമ പാർക്ക് ചെയ്തിരുന്ന കാറിന്റെ പിന്നിലും ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനത്തിലും ഇടിച്ചു.
തുടർന്ന് കുറ്റിച്ചിറ വീട്ടിൽ സുധീഷിന്റെ വീടിന്റെ മതിലും കാർ പോർച്ചും തകർത്ത് ലോറി കാർ പോർച്ചിലിരുന്ന രണ്ട് സ്കൂട്ടറുകൾക്ക് മുകളിലേക്ക് മറിയുകയായിരുന്നു. ലോറിയിൽ നിന്ന് റോഡിലേക്ക് പ്ലൈവുഡ് ചിതറി വീണതിനെ തുടർന്ന് എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു. ആബേലിന്റെ മാതാവ് ബിനു. സഹോദരൻ ആദർശ്.
District News
ചാവക്കാട്: ദേശീയപാത 66 തിരുവത്ര അത്താണിയിൽ അജ്ഞാതവാഹനം ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പഞ്ചവടി ഗ്രൗണ്ടിന് സമീപം കുന്നത്ത് പരേതനായ അബു ബക്കറിൻ്റെ മകൻ ഒലീദാ (44) ണ് മരിച്ചത്.
ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. എങ്ങിനെയാണ് അപകടമെന്നും ഇടിച്ച വാഹനം ഏതാണെന്നും വ്യക്തമല്ല. അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടതെന്ന് കരുതുന്നു.
പരിക്കേറ്റു കിടന്നിരുന്ന ഒലീദിനെ ആംബുലൻസ് പ്രവർത്തകൾ തൃശൂർ എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: റെജീന. മക്കൾ: നിജിയ, ബാദുഷ.
District News
മാള: നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ പിക്കപ്പ് വാഹനത്തിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മാളപള്ളിപ്പുറം കളത്തിൽ തോമസ് ആണ് മരിച്ചത്.
വടമ സ്കൂളിനു സമീപം ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ചാലക്കുടി ഭാഗത്തു നിന്നു മാള ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാഹനം വടമ സ്കൂളിനു സമീപം നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ചുമറിയുകയായിരുന്നു.
ഈ സമയം മാള ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരൻ മറിഞ്ഞു കിടന്ന പിക്കപ്പ് വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഉടൻ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ പിക്കപ്പ് വാഹനത്തിൽ ഉണ്ടായിരുന്ന അശ്വിൻ എന്നയാൾക്ക് പരിക്കേറ്റു. ഇയാളെ മാളയിലെ സ്വകാര്യ ആശുപ്പത്രിയിൽ പ്രവേശിപ്പിച്ചു. ഷിജിയാണ് തോമസിന്റെ ഭാര്യ. മക്കൾ: ജോയ്ലിൻ, ജെറാൾഡ്.